മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഊർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം ഡിസംബർ നാല് രാത്രി 8.30 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. അരീക്കോട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടശ്ശേരിക്കടവ് പാലം വഴി തിരിഞ്ഞു, ചെറുവാടി മാവൂർ വഴിയും കോഴിക്കോട് നിന്നും അരീക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മാവൂർ ചെറുവാടി വഴി തിരിഞ്ഞും പോകേണ്ടതാണ്. ഫാറൂഖ് കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കവണക്കല്ലു പാലം വഴി ചെറൂപ്പ മാവൂർ ചെറുവാടി ഇടശ്ശേരിക്കടവ് വഴിയും ഫാറൂഖ് കോളേജ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടശ്ശേരിക്കടവ് പാലം വഴി തിരിഞ്ഞു ചെറുവാടി മാവൂർ ചെറൂപ്പ കവണക്കല്ലു പാലം വഴിയും തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അിറയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |