മലപ്പുറം: ജില്ലയിൽ വ്യാഴാഴ്ച 136 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. 3.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് . ആകെ 4,443 സാമ്പിളുകൾ പരിശോധിച്ചതിൽ 131 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ 47,83,187 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 30,39,507 പേർക്ക് ഒന്നാം ഡോസും 17,43,680 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |