നിലമ്പൂർ: നാടുകാണിചുരം വഴിയുള്ള അന്തർസംസ്ഥാന ബസ് സർവ്വീസുകൾക്ക് അനുമതി ആയതോടെ നിലമ്പൂരിൽ നിന്നും ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് ഞായറാഴ്ച മുതൽ പുനരാരംഭിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഓട്ടം. യാത്രക്കാരുടെ എണ്ണം പരിഗണിച്ചശേഷമേ കൂടുതൽ സർവ്വീസ് നടത്തുന്നത് പരിഗണിക്കൂ.
അതേ സമയം, നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ജീവനക്കാരുടെ കുറവുമൂലം നിരവധി സർവ്വീസുകളാണ് മുടങ്ങുന്നത്. 28 ഷെഡ്യൂളുകളുള്ളതിൽ 23 സർവീസുകളേ നടക്കുന്നുള്ളൂ. 75 ഡ്രൈവർമാരിൽ 16 പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. എന്നാൽ സർവ്വീസുകൾ കുറയുന്നത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല.
ചുരം വഴി ഗൂഡല്ലൂരിലേക്കുള്ള സർവ്വീസുകളും മുടങ്ങിക്കിടക്കുകയാണ്.ഗൂഡല്ലൂർ സർവ്വീസ് നടത്തേണ്ട ബസുകൾ പമ്പയിൽ സർവ്വീസ് നടത്തുകയാണ്. ഇത് തിരിച്ചു ലഭിക്കുന്നതിനായി കത്ത് നൽകിയിട്ടുണ്ടെന്ന് എ.ടി.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |