SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.28 PM IST

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

book

ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഇന്ന് മുതൽ അഞ്ചുവരെ തീയതികളിൽ ആലുവ യു.സി കോളേജ് പ്ലാറ്റിനം ജൂബിലി ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, എക്‌സിക്യുട്ടീവ് അംഗം എ.കെ. മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രാവിലെ പത്തിന് വനിതാ ചിത്രകലാ ക്യാമ്പോടെ തുടക്കമാകും. 11ന് പ്രൊഫ. എം.കെ. സാനുവിന്റെ വിമർശനാദർശം പുസ്തകപ്രകാശനം. വൈകിട്ട് 3.30ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ. സാനു, ഡോ.എം. ലീലാവതി, എൻ.കെ. ദേശം എന്നിവരെ ആദരിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണനും ഗ്രന്ഥശാല അക്ഷരസേനസംഗമം ജോൺ ഫെർണാണ്ടസും ചിത്രകലാ ക്യാമ്പ് കവിത ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി. പൗലോസ്, പ്രൊഫ. എം. തോമസ് മാത്യു, ഡോ. മിനി ആലീസ്, കെ. രമ, ഡോ. താര കെ. സൈമൺ, ഡോ. എം.ഐ. പുന്നൂസ് എന്നിവർ പങ്കെടുക്കും. ലൈബ്രേറിയൻ സംഗമം, അക്ഷരശ്ലോകസദസ്, ദേശകവിതകളുടെ ആലാപനം, സെമിനാറുകൾ, പുസ്തകപ്രകാശനം എന്നിവയും ഉണ്ടാകും.

പുസ്തകങ്ങൾക്ക് 33.3 ശതമാനം വിലക്കുറവ്

പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാത്തരം പുസ്തകങ്ങൾക്കും 33.3 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അറുപതിലേറെ പുസ്തകപ്രസാധകരുടെ സ്റ്റാളുകൾ ഉണ്ടാകും. 515 ഗ്രന്ഥശാലകൾ പങ്കെടുക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് 6.30 വര പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഗ്രന്ഥശാലകൾക്ക് പുറമെ പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LIABRARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.