SignIn
Kerala Kaumudi Online
Friday, 19 April 2024 3.46 PM IST

ആദ്യബാച്ച് നഴ്സുമാർക്ക് അടുത്ത വർഷം ജർമ്മനിയിൽ എത്താം: കോൺസൽ ജനറൽ

norka
കേരളത്തിൽനിന്നു ജർമ്മനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിൾവിൻ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായിവിജയന്റെ സാന്നിദ്ധ്യത്തിൽ ജർമ്മൻ കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടും നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കൈമാറുന്നു.

തിരുവനന്തപുരം: എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2022ൽ ആദ്യ ബാച്ച് നഴ്സുമാർക്ക് ജർമ്മനിയിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ജർമ്മൻ കോൺസൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു. കേരളത്തിലെ നഴ്സുമാർക്ക് ജർമ്മനിയിൽ വിപുലമായ സാദ്ധ്യതകളാണുള്ളത്. ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിൾവിൻ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ച ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിക്കുവേണ്ടി കോൺസൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

 റിക്രൂട്ട്മെന്റ് ഇങ്ങനെ

ജർമ്മനിയിൽ നഴ്സിംഗ് ജോലി ലഭിക്കണമെങ്കിൽ ജർമ്മൻ ഭാഷയിൽ ബി-2 ലെവൽ ഭാഷായോഗ്യത അനിവാര്യം. എന്നാൽ, നോർക്ക വഴിയുള്ള റിക്രൂട്ട്മെന്റിൽ ബി-1 ലെവൽ യോഗ്യത നേടി ജർമ്മനിയിൽ എത്തിയശേഷം ബി-2 ലെവൽ കൈവരിച്ചാൽ മതി. ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യൂ നടത്തി, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൊയ്‌ഥെ സെൻട്രം മുഖേന ഭാഷാ പ്രാവീണ്യം നേടാൻ സൗജന്യ അവസരം ഒരുക്കും. ബി-2, ബി-1 ലെവൽ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം കാഷ് അവാർഡും പഠിതാക്കൾക്ക് ലഭിക്കും. ബി-1 ലെവൽ പാസ്സായാൽ ഉടൻ തന്നെ വിസ നടപടികൾ ആരംഭിക്കും. തുടർന്ന് ബി-2 ലെവൽ ഭാഷാ പരിശീലനവും ജർമ്മനിയിലെ ലൈസൻസിംഗ് പരീക്ഷക്കുള്ള പരീശീലനവും തൊഴിൽ ദാതാവ് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GERMANY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.