കണ്ണൂർ: എ.ഐ.വൈ.എഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ പ്രൗഢോജ്വല തുടക്കം. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക -കൊടിമര- ദീപശിഖ ജാഥകൾ കാൽടെക്സിൽ നിന്നും ടൗൺ സ്ക്വയറിലെ പ്രദീപ് പുതുക്കൂടി നഗറിൽ സംഗമിച്ച ശേഷം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ .സജിലാൽ പതാക ഉയർത്തി.
പ്രദീപ് പുതുക്കുടി നഗറിൽ നടന്ന പൊതുസമ്മേളനം സി. പി .ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ .സജിലാൽ അദ്ധ്യക്ഷത വഹിച്ചു . സി. പി .ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവംഗം കെ . ഇ .ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് ഗുരുദാസ് ദാസ് ഗുപത നഗറിൽ(റബ്കോ ഓഡിറ്റോറിയം)നടക്കുന്ന പ്രതിനിധി സമ്മേളനം ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ .രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം .പി, എ.ഐ .വൈ .എഫ് ദേശീയ ജനറൽ സെക്രട്ടറി ആർ .തിരുമലൈ, സി .പി .ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി എന്നിവർ പ്രസംഗിക്കും. വൈകിട്ട് ആറിന് സമാപന സമ്മേളനം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |