SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.31 PM IST

കുട്ടികളുടെ വളർച്ചയ്ക്കും ഉറക്കം ലഭിക്കാനും എള്ളെണ്ണയിലുണ്ട് പ്രതിവിധി

kk

കാഴ്ചയിൽ ചെറുതാണ് എങ്കിലും ഗുണങ്ങളിൽ വമ്പനാണ് എള്ള്. വിത്തിനും എണ്ണയ്ക്കും വേണ്ടിയാണ് എള്ള് വളർത്തുന്നത്. എള്ളിൽ 55 ശതമാനം എണ്ണയും 20 ശതമാനം പ്രോട്ടീനും ഉണ്ട്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറ ആണിത്. എള്ളെണ്ണയിൽ ലിനോലെനിക് ആസിഡ്, ഒലേയിക് ആസിഡ് ഇവയുണ്ട്. കൂടാതെ അമിനോ ആസിഡുകളായ ലൈസിൻ, ട്രിപ്പ്റ്റൊഫാന്‍, മെഥിയോനൈൻ എന്നിവയുമുണ്ട്.എള്ളെണ്ണ പ്രമേഹം തടയാൻ സഹായിക്കുന്നു. കൂടാതെ പ്ലാസ്മ, ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. എള്ളിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം കുറക്കുവാനും ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാനും സഹായിക്കുന്നു.

എള്ളിലടങ്ങിയ ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോൾ ഉൽപ്പാദനം തടയുന്നു.എള്ളെണ്ണ പുരട്ടി തടവുന്നത് കുട്ടികളിലെ വളർച്ചയ്ക്കും നല്ല ഉറക്കം ലഭിക്കാനും സഹായകം. കൂടാതെ ഡയപ്പർറാഷ് തടയാനും എള്ളെണ്ണ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.