SignIn
Kerala Kaumudi Online
Thursday, 19 May 2022 10.02 PM IST

സിപിഎം നേതാവിന്റെ കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം, മുഖ്യപ്രതി ജിഷ്ണു കണ്ണൂർ സ്വദേശി ഫൈസലിനെ പരിചയപ്പെടുന്നത് ജയിലിൽ വച്ച് 

sandeep-

തിരുവല്ല : സി പി എം പെരിങ്ങര ലോക്കൽ സെക്രട്ടറി ചാത്തങ്കരി പുത്തൻ പറമ്പിൽ സന്ദീപ്‌കുമാർ(36) കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു കണ്ണൂർ സ്വദേശി ഫൈസൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയാണ് അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറിനുള്ളിൽ പിടികൂടാൻ പൊലീസിനായി.

കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ഫൈസലുമായി പരിചയത്തിലാവുന്നത് ജയിലിൽ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താൻ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉദ്പാദിപ്പിക്കുന്ന ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസിൽ ജിഷ്ണുവിന്റെ മാതാവിന് താത്കാലിക ജോലിയുണ്ടായിരുന്നു. ഇത് പാർട്ടി സ്വാധീനം ഉപയോഗിച്ച് സന്ദീപ് നഷ്ടപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ജിഷ്ണുവിന് സന്ദീപുമായി ഉണ്ടായിരുന്ന വൈരാഗ്യം. ഇതിന്റെ പേരിൽ ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു.

ഇന്നലെ രാത്രി എട്ടരയോടെ സന്ദീപ്കുമാറിന് കുത്തേറ്റത്. എസ് എൻ ഡി പി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തുവച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. നെഞ്ചിലും പുറത്തുമായി പതിനൊന്ന് കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. അക്രമണത്തിനു ശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു. പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.

ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കും. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പെരിങ്ങര പഞ്ചായത്ത് 13ാം വാർഡ് മുൻ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME, MURDERS, MURDERED, CPM, JAIL, SADEEP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.