SignIn
Kerala Kaumudi Online
Thursday, 25 April 2024 6.39 AM IST

കന്നട പഠിക്കാൻ കഷ്‌ടപ്പെടുന്ന വീഡിയോയുമായി നവ്യ; സംഗതി കലക്കിയെന്ന് ആരാധകർ

navya

കന്നടയിൽ ഒരുങ്ങുന്ന ദൃശ്യം 2ന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യാനായർ. ലൊക്കേഷനിലിരുന്നു നവ്യ കന്നട ഡയലോഗുകൾ കഷ്‌ടപ്പെട്ട് പഠിക്കുന്നതാണ് വീഡിയോയിലുള്ളത്.

'ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട്, ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ' എന്ന രസകരമായ കുറിപ്പും നവ്യ വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചു. കന്നടയിൽ ചിത്രത്തിന്റെ പേര് 'ദൃശ്യ 2' എന്നാണ്. ദൃശ്യം 2ൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് കന്നടയിൽ നവ്യ അവതരിപ്പിക്കുന്നത്. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ദൃശ്യ' യിലും അഭിനയിച്ചവർ തന്നെയാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. രവി ചന്ദ്രനാണ് മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭുവാണ് സിദ്ദിഖിന്റെ വേഷത്തിലെത്തുക.

ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെ എത്തും. ചിത്രം ഡിസംബർ 10നാണ് തീയേറ്ററുകളിലെത്തുന്നത്. മലയാളത്തിൽ നവ്യയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം ഒരുത്തീയാണ്. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, KANNADA, DRISHYA 2, NAVYA NAIR, MEENA, MOHANLAL, JEETHU JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.