തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള തൃപ്പാദപുരത്തെ ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. രാവിലെ കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്, വീടിന് പുറക് വശത്തുള്ള വർക്ക്ഏരിയയിലാണ് പാമ്പ് കയറിയത്, പതിവ് പോലെ വീട്ടുകാർ രാവിലെയും അവിടെ വച്ച് പാചകം ചെയ്തിരുന്നു.
സ്ഥലത്തെത്തിയ വാവ വിറകുകൾ ഓരോന്നായി മാറ്റി നോക്കി, അണലിയാണ് കക്ഷി. ഇപ്പോൾ അണലികൾ ഇണ ചേരുന്ന സമയമാണ്, വാവക്ക് പിടികൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. പെട്ടന്നാണ് വാവ അത് കണ്ടത്, ചട്ടിയുടെ അടിയിൽ മറ്റൊരു അണലി, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |