SignIn
Kerala Kaumudi Online
Saturday, 20 April 2024 4.10 AM IST

തലശേരിയിൽ ഇന്നുമുതൽ  ആറാം  തീയതി വരെ നിരോധനാജ്ഞ, പ്രകടനങ്ങൾക്കും നിരോധനം

thalassery

കണ്ണൂർ: തലശേരിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നുമുതൽ ആറാം തീയതിവരെയാണ് നിരോധനാജ്ഞ . ആളുകൾ കൂട്ടം കൂടുന്നതിനും പ്രകടനങ്ങൾ നടത്തുന്നതിനും നിരോധനം ഉണ്ടാവും. കെ ടി ജയകൃഷണൻ ബലിദാന ദിനത്തോട് അനുബന്ധിച്ച് തലശേരിയിൽ കഴിഞ്ഞദിവസം നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് തടയാനാണ് പൊലീസ് നീക്കം. ഇന്ന് വൈകുന്നേരം യുവമോർച്ച തലശേരിയിൽ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു. പ്രകടനം നടന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് വ്യക്തമായതോടെയാണ് നിരോധനാജ്ഞ നടപ്പാക്കാൻ പൊലീസ് തീരുമാനിച്ചത്. പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.

മതസ്‌പർദ്ധയുണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു ആദ്യം പൊലീസിന്റെ പ്രതികരണം. പ്രകടനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചതോടെ പൊലീസിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ബിജെ പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലയിരുന്നു മതവിദ്വേഷ മുദ്രാവാക്യം വിളി ഉണ്ടായത്. ഇതിന് മറുപടിയായി ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ് ഡി പി ഐ സംഘടനകൾ ആർഎസ്എസ് വിരുദ്ധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE, KERALA, THALASERY, 144-ANOUNCED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.