SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.11 PM IST

'മരക്കാറി"ന് വേണ്ടി മേക്കപ്പിട്ട് താരങ്ങൾ; ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ ദിവസമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററിലെത്തിയത്. കുഞ്ഞാലി മരക്കാറുടെ ജീവിതം പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് കാഴ്‌ചകളടങ്ങിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൈന മൂവിസാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

marakkar

ഷൂട്ടിന് മുമ്പായി മേക്കപ്പിടുന്ന താരങ്ങളാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. കഥാപാത്രമാകാനായി മണിക്കൂറുകളോളം മേക്കപ്പിന് വേണ്ടി മാത്രം മാറ്റി വച്ചിട്ടുണ്ട്. സുനിൽ ഷെട്ടി,​​ ഹരിഷ് പേരടി,​ സിദ്ദിഖ്,​ നന്ദു,​ അ‌ർജുൻ,​ നെടുമുടി വേണു,​ മാമുക്കോയ,​ മുകേഷ്,​ ഗണേഷ്,​ ഇന്നസെന്റ് തുടങ്ങിയവരുടെയെല്ലാം മുഖത്ത് മേക്കപ്പിടുന്നത് വീഡിയോയിൽ കാണാം. കൂടാതെ സീനുകൾ ഷൂട്ട് ചെയ്യുന്നതും ബ്രേക്കിനിടയിൽ താരങ്ങൾ ഒന്നിച്ചുകൂടി വർത്തമാനം പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്. തെന്നിന്ത്യൻ താരങ്ങളായ കിച്ചാസുധിയും നാസറും ലൊക്കേഷനിലെത്തിയതും കൗതുക കാഴ്‌ചയായി. ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, MARAKKAR, MOHANLAL, PRIYADARSAN, ANTONY PERUMBAVOR, SUNIL SHETTI, MAKING VIDEO, LOCATION FUN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.