മാധവൻ നായകനാകുന്നു
ഭോപ്പാൽ ഗ്യാസ് ദുരന്തം വെബ് സീരിസാവുന്നു. ദി റെയിൽവേ മാൻ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ മാധവൻ പ്രധാനവേഷത്തിൽ എത്തുന്നു. മാധവനോടൊപ്പം ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.ശിവ് റവെയ്ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ഇന്ത്യൻ സിനിമ നിർമാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് സീരിസ് ചെയ്യുന്നത്.1984 ഡിസംബർ 2 നാണ് ഭോപ്പാൽ ഗ്യാസ് ദുരന്തം നടന്നത്. അമേരിക്കയുടെ യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം.സീരീസ് അടുത്ത വർഷം ഡിസംബർ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് പ്രഖ്യാപനം.ഭോപ്പാൽ ഗ്യാസ് ദുരന്തത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കാൻ കാട്ടിയവർക്കുള്ള ആദരവായിട്ടാണ് സീരീസ് എന്ന് ബാബിൽ ഖാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |