SignIn
Kerala Kaumudi Online
Saturday, 20 April 2024 7.22 AM IST

എന്നെ കുറിച്ച്  പറഞ്ഞോളൂ, മകളെ പറയണ്ട 

ss


ബോളിവുഡിലെ സൂപ്പർതാര ജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.മുൻ ലോക സുന്ദരിയായ ഐശ്വര്യ റായി ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.സോഷ്യൽ മീഡിയ ഇടങ്ങളിൽ അഭിഷേക് ബച്ചനെ പലരീതിയിലും അപഹാസ്യപ്പെടുത്താറുണ്ട് ഒരുക്കൂട്ടർ. ട്രോളുകളിലൂടെ ആയാലും അഭിഷേക് പങ്കുവയ്ക്കുന്ന മനോഹര ചിത്രങ്ങളുടെ അടിയിൽ കാപ്ഷനുമായൊക്കെയാണ് ഇക്കൂട്ടർ നെഗറ്റിവിറ്റി പടർത്താറുള്ളത്. എന്നാൽ ഇതിനെയെല്ലാം എപ്പോഴും തമാശ രീതിയിൽ എടുക്കുന്ന അഭിഷേക് ഇപ്പോൾ പൊട്ടിത്തെറിച്ചിരിക്കുകയാണ്. മകൾ ആരാധ്യക്കെതിരെ വന്ന ചില ട്രോളുകളും കമന്റുകളുമാണ് ഇപ്പോൾ അഭിഷേക് ബച്ചനെ ചൊടിപ്പിച്ചതിനുള്ള കാരണം. 'ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്റെ മുഖത്തു നോക്കി പറയാം' അഭിഷേകിന്റെ വാക്കുകൾ.

തന്റെ മകളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്ന് ഐശ്വര്യ റായിയും നേരത്തെ പറഞ്ഞിട്ടുണ്ട്. 'നിങ്ങൾ എന്തും പറയൂ, അവൾ എന്റെ മകളാണ്. ഞാൻ അവളെ സ്‌നേഹിക്കും, ഞാൻ അവളെ സംരക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും' ഐശ്വര്യയുടെ വാക്കുകൾ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISWARYA RAI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.