ജി വി പ്രകാശ് നായകനാകുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം സെൽഫിയുടെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ മതി മാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതം വസുദേവ് മേനോൻ കേന്ദ്ര കഥാപത്രമായി എത്തുന്നു. 'കൺഫെഷൻസ് ഓഫ് ആൻ എൻജിനീയർ' എന്ന് ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ വാഗൈ ചന്ദ്രശേഖർ, ഡി ജി ഗുണനിധി, തങ്കദുരൈ, സുബ്രഹ്മണ്യം ശിവ, സാം പോൾ, വിദ്യ പ്രദീപ് എന്നിവർ അഭിനയിക്കുന്നുണ്ട്.വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് എസ് ഇളയരാജ. ജി വി പ്രകാശ് കുമാർ തന്നെയാണ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നത്. സംഘട്ടനം റാംബോ വിമൽ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |