SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.04 AM IST

ഐ.എം.എഫ് തലപ്പത്ത് ഗീതാ ഗോപിനാഥ്

gita-gopinath

വാഷിംഗ്‌ടൺ: മലയാളിയും സാമ്പത്തിക വിദഗ്ദ്ധയുമായ ഗീതാ ഗോപിനാഥ് (49) അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ഫസ്‌റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറായി (എഫ്.ഡി.എം.ഡി) ജനുവരി 21ന് ചുമതലയേൽക്കും. മാനേജിംഗ് ഡയറക്‌ടർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവിയാണിത്.

2016-18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു. കണ്ണൂർ സ്വദേശി ടി.വി. ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ് അമേരിക്കൻ പൗരത്വമുള്ള ഗീത. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇഖ്‌ബാൽ സിംഗ് ധലീവാളാണ് ഭർത്താവ്. മകൻ രഹീൽ. 1971 ഡിസംബർ എട്ടിന് കൊൽക്കത്തയിലായിരുന്നു ജനനം. പഠിച്ചതും വളർന്നും മൈസൂരുവിൽ.

2018 ഒക്‌ടോബർ മുതൽ ഐ.എം.എഫിൽ ചീഫ് ഇക്കണോമിസ്‌റ്റാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. ജനുവരിയിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപന ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. ബൾഗേറിയൻ സാമ്പത്തിക വിദഗ്ദ്ധ ക്രിസ്‌റ്റലീന ജോർജിയേവയാണ് ഐ.എം.എഫിന്റെ മാനേജിംഗ് ഡയറക്‌ടർ. ആദ്യ രണ്ടു പദവികൾ ആദ്യമായി രണ്ടു വനിതകൾ വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IMF, GITA GOPINATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.