കൊച്ചി: സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ 2022 ഫെബ്രുവരി 11 വരെ ഹൈക്കോടതി സമയം അനുവദിച്ചു. യോഗ്യത, പ്രതിഫലം എന്നിവ സംബന്ധിച്ച് തീരുമാനമായ ശേഷം നിയമനം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം അനുവദിച്ചാണ് ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. മൂന്നാഴ്ചക്കകം നിയമനം നടത്തണമെന്ന് ആഗസ്റ്റിൽ കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം വെങ്ങോല സ്വദേശി ജാഫർ ഖാൻ നൽകിയ ഹർജിയിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |