തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സന്റെ ആത്മകഥയായ ഓർമ്മച്ചെപ്പ് ഈ മാസം 8ന് വൈകിട്ട് 4.30ന് മാസ്ക്കോട്ട് ഹോട്ടലിലെ സിംഫണിഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എഴുത്തുകാരൻ ടി. പത്മനാഭന് നൽകി പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹസ്സന്റെ ഏഴു പതിറ്റാണ്ടിലെ ജീവിതയാത്രയും അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിലെ ഓർമ്മകളുമാണ് ആത്മകഥയിൽ പ്രതിപാദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |