തിരുവനന്തപുരം: സി.പി.എം പെരങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപിന്റെ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പൊലീസിന് കർശനനിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിക്കും. കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകനും ജനപ്രതിനിധിയുമെന്ന നിലയിൽ ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത വ്യക്തിയായിരുന്നു സന്ദീപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |