SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 PM IST

ആ ഫയൽ ഇങ്ങ് തന്നിട്ട് പോ ആടേ !

goat-

ലക്നൗ: ഫയലുകൾ എവിടെ ? അത് ആട് നിന്നു !... മേൽ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെയാണെങ്കിൽ എന്താകും സ്ഥിതി. അത്തരം ഒരു വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഫയൽ കടിച്ചെടുത്ത് ഓടുന്ന ഒരു ആടിന് പിന്നാലെ പായുന്ന സർക്കാർ ഉദ്യോഗസ്ഥന്റേതാണ് വീഡിയോ. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഉത്തർപ്രദേശിലെ കാൺപ്പൂരിലെ ചൗബേപ്പൂ‌ർ ബ്ലോക്കിലെ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ നിന്നാണ്. ബുധനാഴ്ചയായിരുന്നു സംഭവം.

ഓഫീസിന് പുറത്തേക്ക് ഉദ്യോഗസ്ഥർ ഇറങ്ങിയ തക്കം നോക്കി പുറക് വശത്തെ കവാടത്തിലൂടെ ഒരു ആട് അകത്തേക്ക് കടക്കുകയും മേശയുടെ മുകളിൽ വച്ചിരുന്ന ഫയൽ കടിച്ചെടുത്ത് ഓടുകയുമായിരുന്നു. പേപ്പറുകളുമായി ആട് പുറത്തേക്ക് ഇറങ്ങി ഓടിയപ്പോഴാണ് ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിച്ചത്.

ഒരു ഉദ്യോഗസ്ഥൻ പിറകെ ഓടി ആടിന്റെ പക്കൽ നിന്ന് ഫയൽ വീണ്ടെടുത്തെങ്കിലും പകുതിയോളം ഭാഗം ആട് അകത്താക്കിയിരുന്നു. 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടുതലും.

അതേ സമയം, ആട് കടിച്ചെടുത്തത് ഉപയോഗശൂന്യമായ പേപ്പറുകളാണെന്നും ഔദ്യോഗിക രേഖകളല്ലെന്നുമാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOAT EATING FILE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.