റോം: അഞ്ചു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിന് അനുമതി നല്കി ഇറ്റലി. രാജ്യത്തെ മെഡിസിൻ ഏജൻസിയായ എ.ഐ.എഫ്.എയാണ് കുട്ടികളിൽ ഫൈസർ വാക്സിൻ എടുക്കാൻ അനുമതി നല്കിയത്. മുതിർന്നവർക്ക് നൽകുന്ന 30 മൈക്രോഗ്രാം വാക്സിനുപകരം അഞ്ച് മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്ക് മൂന്ന് ആഴ്ച ഇടവിട്ട് 10 മൈക്രോഗ്രാമിന്റെ രണ്ട് ഡോസ് വാക്സിനാണ് നൽകുന്നത്. കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചെങ്കിലും 12 വയസ്സിന് താഴെയുള്ളവർക്ക് ഗ്രീൻ പാസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇറ്റാലിയൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ആന്ത്രേയ കോസ്റ്റ പറഞ്ഞു. കുട്ടികളിൽ ഫൈസർ വാക്സിൻ നല്കാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി കഴിഞ്ഞയാഴ്ച അനുമതി നല്കിയിരുന്നു. വാക്സിൻ എടുക്കുന്ന കുട്ടികളിൽ ശരീരവേദന, ക്ഷീണം, തലവേദന, വിറയൽ എന്നീ പാർശ്വഫലങ്ങൾ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഇത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഭേദമാകുമെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |