ബെർലിൻ : രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ വാക്സിൻ നിയമങ്ങൾ കർശനമാക്കി ജർമ്മൻ സർക്കാർ. പുതിയ നിയമ പ്രകാരം കൊവിഡ് വാക്സിൻ എടുക്കാത്തവരെ രാജ്യത്തുടനീളമുള്ള അവശ്യേതര കടകളിൽ നിന്നും ബാറുകളിൽ നിന്നും വിലക്കും.വാക്സിനേറ്റ് ചെയ്യാത്ത ആളുകളെ പലചരക്ക് കടകളും ഫാർമസികളും ഒഴികെയുള്ള പൊതുസ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. 2022 ഫെബ്രുവരി മുതൽ രാജ്യവ്യാപകമായി വാക്സിനേഷൻ നിർബന്ധമാക്കുമെന്ന് സ്ഥാനമൊഴിയുന്ന ചാൻസലർ അംഗല മെർക്കലും ചാൻസലർ ഏഞ്ചല മെർക്കൽ പറഞ്ഞു. റസ്റ്ററന്റുകൾ, മ്യൂസിയങ്ങൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം നല്കും. വരും ദിവസങ്ങളിൽ രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പരമാവധി 15,000 കാണികളെ അനുവദിക്കും. കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷത്തിനും നിയന്ത്രണമേർപ്പെടുത്തും.രാജ്യത്ത് വ്യാഴാഴ്ച മാത്രം 74,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,03,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |