ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രി പത്തോടെ തുറന്ന ഷട്ടറുകളിൽ നാലെണ്ണം അൽപം മുൻപ് അടച്ചു. രാത്രി 12നാണ് നാല് ഷട്ടറുകൾ അടയ്ക്കുകയും പുറത്തുവിടുന്ന വെളളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തത്. സെക്കന്റിൽ 4000 ഘനയടി വെളളമാണ് ഇപ്പോൾ പുറത്തുവിടുന്നത്.
മുൻപ് രാത്രി 7.30ഓടെ 3246 അടി വെളളം വീതം തുറന്നുവിട്ടു. പിന്നീട് 9ന് 4000ഘനയടി വീതം അഞ്ച് ഷട്ടറുകളിലൂടെ പുറത്തുവിട്ടു. അതുവരെ മൂന്ന് ഷട്ടറുകളിലൂടെയാണ് വെളളം പുറത്തുവിട്ടിരുന്നത്. പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. മുൻപ് സ്പിൽവെയിലെ ഒരു ഷട്ടറൊഴികെ മറ്റെല്ലാം അടച്ചതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കുറച്ചിരുന്നു. ഇതോടെ ഡാമിൽ ജലനിരപ്പ് ഉയർന്നിരുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം രാത്രിയിൽ ഡാം തുറന്നുവിട്ടിരുന്നു.ഇത് പ്രദേശത്താകെ വെളളത്തിൽ മുങ്ങാനിടയാക്കി. ഇതോടെ പ്രദേശവാസികൾ വലിയ പ്രതിഷേധവുമായെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |