SignIn
Kerala Kaumudi Online
Saturday, 20 April 2024 5.22 AM IST

വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകൾ ഉടൻ പുറത്തുവിടും, കാരണം കാണിക്കൽ നോട്ടീസ് നൽകും

v-sivankuty

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകൾ ഉടൻ പുറത്തുവിടും. രാവിലെ ഒൻപത് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെയാണ് കണക്കുകൾ പുറത്തുവിടുക.അയ്യായിരത്തോളം അദ്ധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി, കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.

വാക്‌സിനെടുക്കാൻ സാധിക്കാത്തവർ ആഴ്‌ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥീരികരിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കടുപ്പിക്കുന്നത്.

വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഇന്നലെ ഉച്ചയ്ക്ക് പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ കണക്കെടുപ്പ് പൂർത്തിയാകാത്തതിനാലാണ് വൈകിയതെന്നും, വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച വൈകിട്ടോടെ അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID VACCINE, V SIVANKUTTY, TEACHERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.