SignIn
Kerala Kaumudi Online
Thursday, 18 April 2024 8.54 AM IST

സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും

sandeep

തിരുവല്ല: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടിയേക്കും.

പ്രതികൾ ബി ജെ പി പ്രവർത്തകരാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്.പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും, കൊല്ലാൻ വേണ്ടി തന്നെയാണ് ആക്രമിച്ചതെന്നും എഫ് ഐ ആറിൽ പറയുന്നു. കേസിൽ യുവമോർച്ച മുൻ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് പിടിയിലായത്. കൊലപാതകം, വധഭീഷണി ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡിസംബർ രണ്ടിന് രാത്രി മേപ്രാലിൽവച്ചായിരുന്നു സന്ദീപിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SANDEEP MURDER CASE, BJP, CPM, POLICE, FIR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.