മുംബയ്:രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റും വീഴ്ത്തി ചരിത്രം കുറിച്ച് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേൽ. ഇതോടെ ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ താരമായി ഇന്ത്യൻ വംശജനായ അജാസ് മാറി.
ഇന്ത്യൻ താരം അനിൽ കുംബ്ലയും, ഇംഗ്ലീഷ് താരം ജിം ലേക്കറും മാത്രമാണ് ഇതിനുമുൻപ് ടെസ്റ്റ് ചരിത്രത്തിൽ ഇന്നിംഗ്സിൽ മുഴുവൻ വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ളൂ. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്. സെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
Welcome to the club #AjazPatel #Perfect10 Well bowled! A special effort to achieve it on Day1 & 2 of a test match. #INDvzNZ
— Anil Kumble (@anilkumble1074) December 4, 2021
ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 325 റൺസിനാണ് പുറത്തായത്.മുംബയിലാണ് അജാസ് ജനിച്ചത്. എട്ടാം വയസിലാണ് ന്യൂസീലൻഡിലേക്കു കുടിയേറിയത്. ജനിച്ച നഗരത്തിൽ നിന്ന് തന്നെയാണ് അജാസ് ജന്മനാടിനെതിരെ പോരാടിയത് എന്ന പ്രത്യേകതയും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |