കോട്ടയം : പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ ഹെൽത്ത് നഴ്സ്, ലൈബ്രേറിയൻ തസ്തികകളിൽ നിയമനത്തിന് 10 ന് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തും. പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30 ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് നടത്തുന്ന ലൈബ്രറേറിയൻ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ എസ്.എസ്.എൽ.സിയും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ്/ ലൈബ്രറി സയൻസിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04812530399.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |