കോട്ടയം : ജില്ലയിൽ 347 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 347 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 284 പേർ രോഗമുക്തരായി. 5167 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 165 പുരുഷൻമാരും 151 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3509 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 338036 പേർ കൊവിഡ് ബാധിതരായി. 330827 പേർ രോഗമുക്തി നേടി. 22195 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |