കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന അപ്പനിൽ നായകനായി സണ്ണി വയ്ൻ.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ചിത്രത്തിൽ ടാപ്പിംഗ് തൊഴിലാളിയായാണ് സണ്ണി എത്തുന്നത്. അനന്യ ,ഗ്രേസ് ആന്റണി , അലൻസിയർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മജു സംവിധാനം ചെയ്യുന്ന ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് സണ്ണി വയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മജുവിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ മജുവിനൊപ്പം ആർ ജയകുമാറും ചേർന്നാണ് ഒരുക്കിയത്.
പൗളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |