തിരുവനന്തപുരം: കേരള സർവകലാശാല ഡിസംബർ 10ന് പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളേജിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമിന്റെ വൈവ വോസി ഡിസംബർ 21ലേക്ക് മാറ്രി.
ഡിസംബർ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി സ്പെഷ്യൽ പരീക്ഷയുടെ (റഗുലർ 2019 സ്കീം) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 15 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ജൂണിൽ നടത്തിയ അഞ്ചാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ ആൻഡ് സപ്ലിമെന്ററി 2015 സ്കീം) പരീക്ഷകൾ കൊവിഡ് കാരണം എഴുതാതിരുന്നവർക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേര്, കാൻഡിഡേറ്റ് കോഡ്, എക്സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രം (അസൽ രേഖകൾ) സഹിതം 10നകം അതത് പ്രിൻസിപ്പൽമാർക്ക് നൽകണം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗിലെ 2018 സ്കീമിലെ വിദ്യാർത്ഥികൾക്കായി നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക് (4/2021) റെഗുലർ, നാലാം സെമസ്റ്റർ ബി.ടെക് (9/2021) റെഗുലർ, ആറാം സെമസ്റ്റർ ബി.ടെക് (9/2021) റെഗുലർ എന്നീ പരീക്ഷകൾ കൊവിഡ് കാരണം എഴുതാത്തവർ സ്പെഷ്യൽ പരീക്ഷ എഴുതുന്നതിനായി 10ന് മുൻപ് അപേക്ഷ നൽകണം.
ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്കീം) സെപ്റ്റംബർ 2020, ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2008 സ്കീം) സെപ്റ്റംബർ 2020 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 6 മുതൽ 8 വരെയുള്ള തീയതികളിൽ ഹാജരാകണം.
മ്യൂസിക് പഠനവകുപ്പിൽ എം.എ മ്യൂസിക് പ്രാഗ്രാമിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 6ന് രാവിലെ 10ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.
കൊമേഴ്സ് പഠനവകുപ്പിൽ എം. കോം ബ്ലൂ ഇക്കോണമി ആൻഡ് മാരിടൈം ലാ പ്രോഗ്രാമിന് എസ്.ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |