ഓയൂർ: കേരള സർക്കാർ ആയുഷ് വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന കൊവിഡ് പ്രതിരോധ പദ്ധതിയായ കിരണത്തിന്റെ വെളിനല്ലൂർ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. സഹീദ്, വാർഡ് മെമ്പർ ജ്യോതിദാസ്, മെഡിക്കൽ ഓഫീസർ ഡോ. ഹരികുമാർ നമ്പൂതിരി, എച്ച്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വെളിനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ 11 സ്കൂളുകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രതിരോധ ഔഷധ വിതരണം തുടങ്ങിയവ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |