SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.01 PM IST

ക്രിസ്മസ് വിപണിയിൽ നക്ഷത്രത്തിളക്കം

stars

ആലപ്പുഴ: ക്രിസ്മസ് വിപണി കീഴടക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളും നിരന്നുതുടങ്ങി. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ക്രിസ്മസ് വിപണി ഒരുക്കങ്ങൾ പൂർത്തിയാക്കി. ബത്തേരി ടൗണിൽ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് നക്ഷത്രമേളയും തുടങ്ങി. മുൻ വർഷം കൊവിഡിനെ തുടർന്ന് വലിയ കച്ചവടം നടന്നിരുന്നില്ല.

കൊവിഡ് വ്യാപനം കുറഞ്ഞതാണ് വിപണിയുടെ പ്രതീക്ഷ. പല നിറത്തിലും രൂപത്തിലും പുതുമയാർന്ന വർണനക്ഷത്രങ്ങളാണ് വിൽപ്പനയ്ക്കായി നിരന്നിട്ടുള്ളത്. ഖാദി, വെൽവറ്റ് തുടങ്ങിയ തുണിത്തരങ്ങളിലുള്ള നക്ഷത്രങ്ങൾ, എൽ.ഇ.ഡി ബൾബുകൾ അടക്കം സജ്ജീകരിച്ച റെഡിമെയ്ഡ് പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ എന്നിവയെല്ലാം വിപണിയിലുണ്ട്.

ഇത്തവണയും എൽ.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങൾ. പൂൽക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകൾ, വർണക്കടലാസുകൾ, ബോളുകൾ, എൽ.ഇ.ഡി ബൾബുകൾ എന്നിവയും ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ പോലെ കൊവിഡ് വിലക്കുറവും വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ കൂടുതൽ കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

കൊവിഡ് വൈറസിന്റെ മാതൃകയിലുള്ള എൽ.ഇ.ഡി നക്ഷത്രത്തിന് വില അൽപം കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ്. 840 രൂപയാണ് കൊവിഡ് നക്ഷത്രത്തിന്റെ വില. അടുത്ത ആഴ്ചയോടെ കൂടുതൽ നക്ഷത്രങ്ങൾ വിപണിയിൽ ഇടം പിടിക്കും.

ഡിമാൻഡ് എൽ.ഇ.ഡിക്ക്

1. ആകർഷണീയമായ എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാരേറെ

2. കൂടുതൽ വിൽക്കുന്നത് 200 - 300 രൂപയ്ക്ക് ഇടയിലുള്ള നക്ഷത്രങ്ങൾ

3. എത്തുന്നത് കൊല്ലം, എറണാകുളം ജില്ലകളിൽ നിന്ന്

4. ചൈനീസ് നിർമ്മിത നക്ഷത്രങ്ങളും ലഭ്യമാണ്

5. വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാൻഡ്

എൽ.ഇ.ഡി നക്ഷത്ര വില: ₹ 120 ​- 500

കടലാസ് നക്ഷത്രം: ₹ 10 - 280

ക്രിസ്മസ് ട്രീ: ₹ 70 - 3,400

സാന്താക്ലോസ് മുഖംമൂടി: ₹ 90- 240

പുൽക്കൂട്: ₹ 120 - 560

വിപണി പിടിച്ച് ഗിഫ്ട് ബോക്സുകൾ
സ്ത്രീസംരംഭകരുടെ ഹോമിലി നക്ഷത്രം, കുഞ്ഞൻ ക്രിസ്മസ് ട്രീ, വസ്ത്രങ്ങൾ, മണികൾ, ക്രിസ്മസ് കാർഡുകൾ അടങ്ങിയ ഗിഫ്ട് ബോക്സുകൾ എന്നിവ വിപണിയിൽ ലഭ്യമാണ്. 500 മുതൽ 2000 രൂപ വരെയാണ് വില. ക്രിസ്മസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, വേഷവിധാനങ്ങൾ, എൽ.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

''"

അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകും. കൊവിഡ് ഭീതി ഒഴിഞ്ഞതിനാൽ ഇത്തവണ കച്ചവടം വർദ്ധിക്കാനാണ് സാദ്ധ്യത. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ.

രാജീവ്, നക്ഷത്ര വ്യാപാരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.