കാഞ്ഞങ്ങാട് : പാൻടെക്ക്, എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ അജാനൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണ റാലിയുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സിഗ്നേച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് കെ. സബീഷ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ , ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീ ബ ഉമ്മർ, പാൻടെക് ഡയറക്ടർ കൂക്കാനം റഹ്മാൻ,സി.ഡി.എസ് ചെയർപേഴ്സൺ എം.വി.രത്നഎന്നിവർ സംസാരിച്ചു. സി.പി.വി.വിനോദ് കുമാർ, സാമുവൽ വിൻസെന്റ് കെ.വി.എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |