പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒ.പി, ഐ.പി ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചതിൽ പ്രതിഷേധം ശക്തം. ഒ.പി ടിക്കറ്റ് ചാർജ് അഞ്ച് രൂപയിൽ നിന്ന് 20 രൂപയായും ഐ.പി ടിക്കറ്റ് 30ൽ നിന്ന് 50 രൂപയായുമാണ് വർദ്ധിപ്പിച്ചത്.
കൊവിഡിന് ശേഷം താൽക്കാലിക ജീവനക്കാർ അടക്കമുള്ളവർക്ക് ശമ്പളം നൽകാൻ കഴിയാത്തതുകൊണ്ടാണ്
നിരക്ക് വർദ്ധിപ്പിച്ചത്. ബി.ജെ.പി, കോൺഗ്രസ്, ദളിത് കോൺഗ്രസ് , എസ്.യു.സി.ഐ പ്രവർത്തകർ പ്രതിഷേധിച്ചു.
ധർണ നടത്തി
കോഴഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയുടെ പടിക്കൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ധർണയുടെ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ഡി.സി.സി സെക്രട്ടറിമാരായ ജെറി മാത്യു സാം, ജാസിംകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, ഡി.സി.സി മെമ്പർ ലീബാ ബിജി, മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, കോഴഞ്ചേരി മുൻ മണ്ഡലം പ്രസിഡന്റ് ജോൺ ഫിലിപ്പോസ്,ഇലന്തൂർ ബ്ലോക്ക് അംഗം സാലി ലാലു, കോഴഞ്ചേരി പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, നാരങ്ങാനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമേശ്, ഡി.സി.സി അംഗം പൊന്നച്ചൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |