SignIn
Kerala Kaumudi Online
Saturday, 20 April 2024 6.23 PM IST

ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷം:   തിരുവല്ല യൂണിയനിൽ കർമ്മപരിപാടികളുടെ ഉദ്ഘാടനം ഇന്ന്

vellappali

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കർമ്മ പരിപാടികളുടെ തിരുവല്ല യൂണിയൻതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധനന്ദ ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ മുഖ്യാതിഥിയാകും. യോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, എസ്.എൻ.ഡി.പിയോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, തിരുവല്ല യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, പ്രസന്നകുമാർ, ആർ.മനോജ് ഗോപാൽ, ബിജു മേത്താനം, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി സുധാഭായ്, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ സുമേഷ്, കൺവീനർ രാജേഷ്‌കുമാർ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് മെറിറ്റ് അവാർഡ് വിതരണം, പഠനോപകരണ വിതരണം, ചികിത്സാ സഹായ വിതരണം, വിദ്യാഭ്യാസ സഹായ വിതരണം എന്നിവയുണ്ടാകും. കൂടാതെ സൗജന്യമായി നേത്ര പരിശോധന നടത്തി അർഹരായ 100 പേർക്ക് കണ്ണടകളും നൽകും. ചേർത്തലയിൽ നടക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണവും സമ്മേളനത്തിൽ ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.