SignIn
Kerala Kaumudi Online
Saturday, 20 April 2024 8.57 AM IST

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം

lahary

മൂവാറ്റുപുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റമൊരുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശനം ശ്രദ്ധേയമായി. സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷന്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം കോളനിയിലാണ് ലഹരിക്കെതിരെ ജനകീയ പരിശോധനയും ഭവന സന്ദർശനവും നടത്തിയത്. സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഭാഗമായി കോളനിയിലെ ടൂറിസ്റ്റ് കേന്ദ്രമായ രസതന്ത്രം പാറയിൽ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു . മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ എക്‌സൈസ് ജോ.കമ്മീഷണർ പി.കെ സനു മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ജോസിജോളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് മോഹൻ, ഗ്രാമപഞ്ചായത്തംഗം സെലിൻ ഫ്രാൻസിസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, പട്ടികജാതി വികസന വകുപ്പ് സീനിയർ ക്ലാർക്ക് ശ്രീനാഥ് ശ്രീധരൻ എന്നിവർ സംസാരിച്ചു. തുടർന്നാണ് മഞ്ഞള്ളൂർ പഞ്ചായത്തിലെ 5, 6 വാർഡുകളുൾപ്പടുന്ന മണിയന്തടം കോളനിയിൽ ജനകീയ പരിശോധനയും ഭവന സന്ദർശനവും നടത്തിയത്. ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകളും വീടുകളിൽ വിതരണം ചെയ്തു. പരിപാടികൾക്ക് എസ്.സി കോർഡിനേറ്റർ അഖിൽ ദേവ്, സി.ഡി.എസ് മെമ്പർ സുധ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LAHARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.