പോരുവഴി: സി.പി.എം ശൂരനാട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പോരുവഴി പഞ്ചായത്തിലെ ശാസ്താംനടയിൽ സ്ത്രീശാക്തീകരണം പ്രതിസന്ധിയും പ്രത്യാശയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ബി. ബിനീഷ് മോഡറേറ്ററായി. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ സ്വാഗതം പറഞ്ഞു . സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപിള്ള, ജില്ലാ കമ്മിറ്റി അംഗം ഗംഗാധരക്കുറുപ്പ്, മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ലളിതാ ശിവരാമൻ, സെക്രട്ടറി ബിന്ദു ശിവൻ, അഡ്വ. ലീല, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എ. ഹുസൈൻ, എം. മനു, എൽ. പ്രതാപൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |