SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.56 PM IST

ലോകത്തേറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നത് യു എസ്

ftftyty

ന്യൂയോർക്ക് : ആഗോളതലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യം യു.എസ് എന്ന് പുതിയ പഠന റിപ്പോർട്ട്. ഓരോ അമേരിക്കൻ പൗരനും പ്രതിവർഷം ശരാശരി 130 കിലോയോളം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതായാണ് റിപ്പോർട്ടിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈന, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവ ആകെ പുറന്തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഇരട്ടിയാണ് 2016ൽ മാത്രം യു.എസ് പുറന്തള്ളിയത്.

ദക്ഷിണ കൊറിയയാണ് തൊട്ടുപിന്നിൽ. 88 കിലോയാളം പ്ലാസ്റ്റിക്ക് മാലിന്യമാണ് ഓരോ കൊറിയക്കാരും പ്രതിവർഷം പുറന്തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വർദ്ധനവ് പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധികൾ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 പ്ലാസ്റ്റിക് ഉത്പാദനം

1966 - 20 മില്യൺ മെട്രിക് ടൺ

2015 - 381 മില്യൺ മെട്രിക് ടൺ

2016ൽ യു.എസിൽ ഉത്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യം - 42 മില്യൺ മെട്രിക് ടൺ

 പ്ലാസ്റ്റിക് എന്ന വില്ലൻ

 സമുദ്രങ്ങളിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രതിവർഷം കൊന്നൊടുക്കുന്നത് ആയിരക്കണക്കിന് ജീവികളെയാണ്

 പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യങ്ങളിലൂടെ മനുഷ്യരിലും എത്തുന്നു

 2030 ഓടെ സമുദ്രങ്ങളിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് പ്രതിവർഷം 53 മില്യൺ മെട്രിക് ടൺ ആയി ഉയരുമെന്ന് കരുതുന്നു



അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.