SignIn
Kerala Kaumudi Online
Friday, 29 March 2024 5.42 AM IST

വഖഫ്: മഹല്ല് ജമാഅത്ത് കൗൺസിൽ ഐക്യദാർഢ്യ സദസ് 22ന്

mahall

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മഹല്ല് ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ 22 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഐക്യദാർഢ്യ സദസ് നടത്തും.

മുഖ്യമന്ത്രിയെ നേരിൽകണ്ട് പിന്തുണ അറിയിക്കാനും സമാന മനസ്കരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .

പള്ളികളും മതസ്ഥാപനങ്ങളും സർക്കാർ വിരുദ്ധ പ്രചാരണം നടത്താൻ ഉപയോഗപ്പെടുത്തി മഹല്ലുകളിൽ സംഘർഷം സൃഷ്ടിക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിനെതിരെയും ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണം നടത്തി സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനുള്ള വർഗീയ സംഘടനകളുടെ നീക്കത്തിനെതിരെയും പ്രചാരണം നടത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി .ടി. എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എ കരീം, സെക്രട്ടറി ഷബീർ ചെറുവാടി, അഖിലേന്ത്യ കോ-ഓർഡിനേറ്റർ ഡോ. ഉവൈസ് സൈനുൽ ആബിദ്, കെ.മുഹമ്മദ് കാസിം കോയ പൊന്നാനി, അഡ്വ.പി.കെ.മുഹമ്മദ് പുഴക്കര തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.