SignIn
Kerala Kaumudi Online
Friday, 29 March 2024 8.51 PM IST

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി

mullaperiyar-dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. നിലവിൽ141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സ്പിൽവേയിലെ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 144 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറച്ചു. 1200 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് ജലനിരപ്പ് 142 അടിയിലെത്തിയിരുന്നു. മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്നിരുന്നു.

ഒരാഴ്ചയിലധികമായി രാത്രി കാലങ്ങളിൽ കൂട്ടത്തോടെ ഷട്ടറുകൾ തുറക്കുകയും രാവിലെ ജലനിരപ്പ് അൽപ്പം കുറയുമ്പോൾ അടക്കുകയുമാണ് തമിഴ്നാടിന്റെ പതിവ്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയിലെത്തി. അണക്കെട്ടിൽ ബ്ലൂ അലർട്ട് തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.