SignIn
Kerala Kaumudi Online
Friday, 29 March 2024 1.15 AM IST

4914 പരിശോധന, 484 കൊവിഡ്

covid-

കോട്ടയം: ജില്ലയിൽ 484 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. 351 പേർ രോഗമുക്തരായി. 4914 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 219 പുരുഷൻമാരും 208 സ്ത്രീകളും 57 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 92 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4000 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 338498 പേർ കൊവിഡ് ബാധിതരായി. 331178 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 22321 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം- 53, മീനച്ചിൽ-39, വൈക്കം-16, പാലാ-15, പനച്ചിക്കാട്, മരങ്ങാട്ടുപിളളി-14, ചങ്ങനാശേരി-13, മുത്തോലി, രാമപുരം, ഭരണങ്ങാനം-12, കരൂർ-11, എലിക്കുളം, തലയോലപ്പറമ്പ്-10, അയർക്കുന്നം, വാകത്താനം-9, എരുമേലി, മുണ്ടക്കയം, വിജയപുരം, പൂഞ്ഞാർ, അതിരമ്പുഴ, അകലക്കുന്നം- 8, കടുത്തുരുത്തി, മാടപ്പള്ളി, കുമരകം, മണിമല- 7, കറുകച്ചാൽ, ഉദയനാപുരം, ഏറ്റുമാനൂർ, കടനാട്, വാഴപ്പള്ളി - 6, കാഞ്ഞിരപ്പള്ളി, തിടനാട്, കടപ്ലാമറ്റം, നെടുംകുന്നം ,മറവന്തുരുത്ത്, അയ്മനം, മൂന്നിലവ്, നീണ്ടൂർ -5, തൃക്കൊടിത്താനം, കുറവിലങ്ങാട്, ഉഴവൂർ,കൊഴുവനാൽ, കുറിച്ചി, ഞീഴൂർ, ആർപ്പൂക്കര, പാമ്പാടി, കിടങ്ങൂർ, കൂരോപ്പട, വാഴൂർ- 4, കാണക്കാരി, തലയാഴം, മണർക്കാട്,ചിറക്കടവ്, മാഞ്ഞൂർ, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര-3, മുളക്കുളം, തിരുവാർപ്പ്, പാറത്തോട്, കൂട്ടിക്കൽ, വെച്ചൂർ, ഈരാറ്റുപേട്ട,
ടി.വി പുരം, മേലുകാവ്- 2, പുതുപ്പള്ളി, വെളിയന്നൂർ, തലപ്പലം, ചെമ്പ്, വെള്ളൂർ, തീക്കോയി, പള്ളിക്കത്തോട്, തലനാട് -1

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.