SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.33 PM IST

ഒമിക്രോൺ ഭീതി പടരുന്നു,​ മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,​ രാജ്യത്ത് രോഗബാധിതരുടെ എണ്ണം പന്ത്രണ്ടായി

omiocron

മുംബയ് : മഹാരാഷ്ട്രയിൽ ഏഴുപേർക്ക്ു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 12 ആയി. പൂനെയിലാണ് ഇന്ന് ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം എട്ടായി.

നൈജീരിയയിലെ ലാഗോസിൽ നിന്നെത്തിയ 44കാരിയ്ക്കും രണ്ട് പെൺമക്കൾക്കുമാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. സഹോദരനെ സന്ദർശിക്കാൻ നവംബർ 24ന് എത്തിയതായിരുന്നു 44കാരി,​ 45കാരനായ സഹോദരനും രണ്ടരയും എഴും വയസുള്ള പെൺമക്കൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട് പൂനെയിൽ നിന്നുള്ള 47കാരനാണ് ഒമിക്രോൺ സ്ഥിരികരിച്ച മറ്റൊരാൾ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇവരുടെ സ്രവങ്ങൾ പരിശോധിച്ചത്.

രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിലാണ് ഇന്ന് കണ്ടെത്തിയത്.. പതിനൊന്നുപേരുടെ പരിശോധന ഫലത്തിൽ ഒരെണ്ണം പോസിറ്റീവായി. ടാൻസാനിയയിൽ നിന്നെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാമത്തെ കേസ് ഗുജറാത്തിലെ ജാംനഗറിലും നാലാമത്തേത് മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OMICRON, OMICRON MAHARASHTRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.