മലപ്പുറം: ജില്ലയിൽ ഞായറാഴ്ച 158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 3.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 3,995 സാമ്പിളുകൾ പരിശോധിച്ചതിൽ 151 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. കൂടാതെ ജില്ലയ്ക്ക് പുറത്ത് നിന്നുമെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ജില്ലയിൽ 48,71,033 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 30,53,006 പേർക്ക് ഒന്നാം ഡോസും 18,18,027 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |