കോട്ടയം: നെഹ്രു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോട്ടയം സി.എം.എസ് കോളേജിൽ ജില്ലാതല പ്രസംഗ മത്സരം നടത്തി. ബ്ലോക്ക് തലമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികളാണ് പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വാ മുഖ്യപ്രഭാഷണം നടത്തി. എസ്. കൃഷ്ണകുമാർ, അഖിൽ ആർ. നായർ എന്നിവർ സംസാരിച്ചു. വിജയികൾ: ഒന്നാം സ്ഥാനം അർച്ചന പ്രകാശ് (കാഞ്ഞിരപ്പള്ളി ബ്ലോക്ക്), രണ്ടാംസ്ഥാനം അന്നു പി. ജോർജ് (വാഴൂർ ബ്ലോക്ക്), മൂന്നാംസ്ഥാനംജി. ശാരദ(ഏറ്റുമാനൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |