SignIn
Kerala Kaumudi Online
Thursday, 26 May 2022 5.08 PM IST

25,000 പേർക്ക് ജോലി നൽകണമെന്ന് ആഗ്രഹം: യൂസഫലി

yoosafali

കൊച്ചി: സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം കേരളത്തിൽ നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിവാദങ്ങൾ ഒരുപാടുണ്ടാകും. നിയമാനുസൃതം കാര്യങ്ങൾ ചെയ്താൽ ആരെയും ഭയപ്പെടേണ്ട. സാമൂഹിക മാദ്ധ്യമങ്ങൾ അവരുടെ കാര്യങ്ങൾ ചെയ്യുന്നു, എന്റെ കാര്യങ്ങൾ ഞാൻ ചെയ്യുന്നു.

ജാതി മത ചിന്തകൾക്കതീതമായി മലയാളികൾക്ക് ജോലി നൽകേണ്ടത് എന്റെ കടമയാണ്. അത് സർക്കാരിൽ മാത്രം തള്ളിവിട്ട് പണം കൂടുതൽ ലഭിക്കുന്നിടത്ത് പോകുന്ന രീതിയല്ല എന്റേത്. 25,000 പേർക്ക് ജോലി നൽകണമെന്നാണ് ആഗ്രഹം. കേരളത്തിന് പ്രയോജപ്പെടുന്ന പദ്ധതികളാകും നടപ്പാക്കുക. തിരുവനന്തപുരത്ത് ഹയാത്ത് ഹോട്ടൽ, കോട്ടയത്തും കോഴിക്കോടും മാൾ എന്നിവയ്ക്കു പുറമേ മറ്റ് ജില്ലകളിലും സംരംഭം ആരംഭിക്കും.

 തിരുവനന്തപുരം

ലുലു മാൾ

തിരുവനന്തപുരത്തെ ലുലു മാൾ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, യു.എ.ഇ ധനമന്ത്രി അബ്ദുള്ള ബിൻ തവുക്ക് അൽമാരി തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരത്തെ മാൾ സ്വപ്ന പദ്ധതിയാണെന്ന് യൂസഫലി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOOSAFALI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.