ബാംബോലിം: ഐ എസ് എല്ലിൽ ഒഡീഷയ്ക്കെതിരെ കേരളാ ബ്ളാസ്റ്റേഴ്സിന് ലീഡ്. മത്സരത്തിന്റെ 62ാം മിനിട്ടിൽ അൽവാരോ വാസ്ക്വസ് ആണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി ലീഡ് നേടിയത്. മദ്ധ്യനിരയിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ പന്തുമായി കുതിച്ച വാസ്ക്വസ് ഒഡീഷ ഗോൾക്കീപ്പറിനെ വെട്ടിച്ച് ഗോൾ നേടുകയായിരുന്നു.
മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ളാസ്റ്റേഴ്സ് ഏതു നിമിഷവും ഗോൾ നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ നേടാൻ ബ്ളാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. ആദ്യ പകുതിയിൽ ഗോൾ നേടാൻ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ ഒഡീഷയും പാഴാക്കി.
ആദ്യ മത്സരത്തിൽ എ ടി കെയോട് 2-4ന് തോറ്റ ബ്ളാസ്റ്റേഴ്സ് തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോളടിക്കാതെയും ബെഗളൂരു എഫ് സിയോട് ഒരു ഗോളടിച്ചും സമനില നേടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം നേടിയ ടീമാണ് ഒഡിഷ. ആദ്യ മത്സരത്തിൽ ബെംഗളുരുവിനെ 3-1നും രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 6-4നുമാണ് തോൽപ്പിച്ചത്.
61' A brilliant ball from Luna and Vazques times his run to perfection. He keeps his calm, goes past the goalkeeper and opens his account for us and gives us the lead! 💛🟡#KBFCOFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് https://t.co/MYJuu9HjOJ
— K e r a l a B l a s t e r s F C (@KeralaBlasters) December 5, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |