തൊടിയൂർ: ഇടക്കുളങ്ങര എഫ്.സി.ഐ ജംഗ്ഷനിൽ എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ സ്വിച്ച് ഓൺ ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. രാജീവ്, സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത, ബഷീർ, മഹിളാ അസോസിയേഷൻ പ്രവർത്തക പത്മകുമാരി, നദീർ അഹ്മദ്, ഹാഷിം കായിക്കര തുടങ്ങിയവർ പങ്കെടുത്തു.