കോട്ടക്കൽ: ചങ്കുവെട്ടി മിനി റോഡിലെ കുഴികളടച്ചു സോൾമേറ്റ് ഗ്രൂപ്പ് അംഗങ്ങൾ മാതൃകയായി. സോൾമേറ്റ് ഗ്രൂപ്പ് പ്രസിഡന്റ് ജസീൽ വി, സെക്രട്ടറി ഡോ.മുഹമ്മദ് റിയാസ്, ട്രഷറർ പി.മുബഷിർ, എം.ടി.റാഫി, ഡോ.മുഹമ്മദ് പി.ഇഖ്ബാൽ, എൻ.റാഷിദ്, കെ.നാസർ നേതൃത്വം നൽകി.
സമീപത്തെ സ്കൂളിലേക്കുള്ള ബസുകൾ അടക്കം നിത്യവും നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയ്ക്ക് കുഴിയടക്കൽ താത്കാലിക ആശ്വാസമാകുമെന്ന് സോൾമേറ്റ് ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു.