ചെൽസിയെ 1-0ത്തിന് വെസ്റ്റ്ഹാം തോൽപ്പിച്ചു
വാറ്റ്ഫോഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ മുൻ നിരക്കാരായ ചെൽസിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ്ഹാം വിജയം കണ്ടത്. രണ്ട് തവണ മുന്നിട്ടുനിന്ന ശേഷമാണ് ചെൽസി തോൽവി വഴങ്ങിയത്.പിന്നാലെ വാറ്റ്ഫോർഡിനെ കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി .ലിവർപൂൾ 1-0ത്തിന് വോൾവർ ഹാംപ്ടണിനെ തോൽപ്പിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെ ചെൽസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |