SignIn
Kerala Kaumudi Online
Friday, 29 March 2024 6.54 PM IST

ക്രിസ്‌മസ് വിപണിയിൽ ' നക്ഷത്രത്തിളക്കം '

xmas
ക്രിസ്‌മസ് വിപണി ലക്ഷ്യമാക്കി കോഴിക്കോട് നടക്കാവിലെ കടകളിൽ നക്ഷത്രങ്ങൾ നിരന്നപ്പോൾ

കോഴിക്കോട് : പ്രതീക്ഷയുടെ നക്ഷത്ര തിളക്കവുമായി ക്രിസ്‌മസ് വിപണി സജീവം. പലതരം നക്ഷത്രങ്ങൾ, ക്രിസ്‌മസ് പാപ്പാ മുഖംമൂടി, തൊപ്പി ... ആഘോഷത്തിന് പൊലിമയേകാൻ നിറമുളള കാഴ്ചയാണ് കടകളിലെങ്ങും.

പേപ്പറിലും എൽ.ഇ.ഡിയിലുമുള്ള ചെറുതും വലുതുമായ നക്ഷത്രങ്ങൾ, ഇല്യുമിനേഷൻ ലൈറ്റുകൾ, ക്രിസ്‌മസ് ട്രീ, പുൽക്കൂട്, ട്രീ അലങ്കാര സാധനങ്ങൾ, ബലൂൺ, ക്രിസ്‌മസ് പാപ്പാ വസ്ത്രങ്ങൾ, മാസ്ക്, തൊപ്പി തുടങ്ങി നിരവധി അലങ്കാര വസ്തുക്കൾ പല വിലയിൽ ലഭ്യമാണ്. കൊവിഡ് അടച്ചിടലിൽ നഷ്ടമായ വിപണിയെ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ്‌മസ് പാപ്പാ തൊപ്പികളടക്കം കൂടുതൽ സാധനങ്ങൾ കടകളിലെത്തിച്ചിട്ടുണ്ട്.

എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് വില അൽപ്പം കൂടുതലാണെങ്കിലും ആവശ്യക്കാർ കുറവൊന്നുമില്ല. 83-40 രൂപ വരെയാണ് പേപ്പർ നക്ഷത്രങ്ങളുടെ വില. എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 100-600 രൂപയാകും. മാല ബൾബുകൾക്ക് 150 രൂപ മുതലാണ് വില. മൾട്ടി കളർ ലൈറ്റുകളെക്കാൾ വാം റെഡ് ലൈറ്റുകൾക്കാണ് ആവശ്യക്കാർ. വീടുകളും സ്‌കൂളുകളും അലങ്കരിക്കുന്നതിനായി വിവിധ തരം പുൽക്കൂടുകളും ക്രിസ്‌മസ് ട്രീകളും വിപണിയിലുണ്ട്. പൈൻ, പൈൻ പ്ലാസ്റ്റിക്ക് ട്രീകളാണ് കൂടുതൽ. പൈൻ ട്രീകൾക്ക് 200 രൂപ മുതലാണെങ്കിൽ പൈൻ പ്ലാസ്റ്റിക്ക് ട്രീകൾക്ക് 900-3600 വരെയാണ് വില. എന്നാൽ ന്യൂജൻ ട്രീകളായ ഒപ്ടിക് ഫൈബർ ട്രീകൾക്കാണ് വിപണിയിൽ മുൻതൂക്കം. 8 അടി വലുപ്പമുള്ളവയ്ക്ക് 8,000 മുതൽ 10,000 രൂപ വരെയാകും.പുൽക്കൂട് സെറ്റ് വലുപ്പം അനുസരിച്ച് 120 രൂപ മുതലാണ് തുടക്കം. മൾട്ടി വുഡ് പുൽക്കൂട് 700, ചൂരൽ പുൽക്കൂട് 1200 എന്നിങ്ങനെയാണ് വില. ബോൾ, എൽ.ഇ.ഡി സ്റ്റാർ മോഡലിൽ ഇല്യുമിനേഷൻ ലൈറ്റുകളും കടകളിലുണ്ട്. സ്റ്റാർ മോഡലിന് 800 രൂപയും ബോളിന് 300 രൂപയുമാണ്. ആവശ്യക്കാർ കുറവാണെങ്കിലും ക്രിസ്‌മസ്‌ -ന്യൂ ഇയർ ആശംസാ കാർഡുകൾ വാങ്ങാനും ആളുകളുണ്ട്. വ്യത്യസ്തതകൾ ഏറെയുളള പലതരം കാർഡുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പേപ്പർ മാസ്‌ക് 10-50 രൂപ, തൊപ്പികൾ 10-50, ക്രിസ്മസ് പാപ്പാ മുഖംമൂടി 10-250 എന്നിങ്ങനെയാണ് വില. ക്രിസ്‌മസിന് ദിവസങ്ങൾ ഇനിയുമുള്ളതിനാൽ പൊതുവെ തിരക്ക് കുറവാണ്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. അടുത്ത ആഴ്ചയോടെ പടക്കം, കേക്ക്,വസ്ത്ര വിപണികളും സജീവമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.